An all-rounder performance helped India beat Sri Lanka by six matches in the 3rd ODI in Pallekele on sunday, As India sealed the 5-match ODI series3-0, they also registered their seven consecutive bilateral series win against Sri Lanka.
ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 216 റണ്‍സാണ് അടിച്ചത്. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ സെഞ്ചുറിയും ധോണി അര്‍ധസെഞ്ചുറിയും നേടി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ഭുമ്രയും സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. ഐ പി എല്‍ ചാന്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് ഇരുവരും. താരത്യമേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവരെ നഷ്ടമായി.